ക്ലാസ്സ് - 10 കേരളപാഠാവലി - ലക്ഷ്മണസാന്ത്വനം ക്രോധാവേശത്താല്‍ ലോകനാശത്തിനൊരുങ്ങിയ ലക്ഷ്മണനെ ശ്രീരാമന്‍ സാന്ത്വനിപ്പിക്കുന്നത് എങ്ങനെ ? എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിലെ ഒരു ഭാഗമാണ് ലക്ഷ്മണസാന്ത്വനം . ശ്രീരാമന്റെ പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ ലക്ഷ്മണന്‍ കോപാകുലാനാകുന്നു . അനുജനായ ലക്ഷ്മണനെ ശ്രീരാമന്‍ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു . ശ്രീരാമന്‍ അനുജനായ ലക്ഷ്മണനെ വിളിക്കുന്നത് മൂന്ന് വാക്കുകളാണ് ഉപയോഗിക്കുന്നത് . വത്സ , സൗമിത്ര , കുമാര . വത്സ എന്നാല്‍ വാത്സല്യം ഉള്ളവനെ എന്നര്‍ത്ഥം . ലക്ഷ്മണന് ശ്രീരാമനോടുള്ള സ്‍നേഹത്തിന്റെ കൂടുതല്‍ ആണ് ഈ രീതിയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ശ്രീരാമന്‍ അംഗീകരിക്കുന്നു . കോപാകുലാനായി നില്‍ക്കുന്ന ലക്ഷ്മണനെ അംഗീകരിച്ചുകൊണ്ട് തന്നെ തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രീരാമന്‍ ശ്രമിക്കുന്നത് . തുടര്‍ന്ന് സൗമിത്രേ എന്ന് വിളിക്കുന്നു . സൗമിത്ര എന്നാല്‍ സുമിത്രയുടെ മകന്‍ എന്ന് അര്‍ത്ഥം . സുമിത്രയെപ്പോലെ ബഹുമാനിതയായ അമ...
Posts
- Get link
- X
- Other Apps
ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ - ന്നാമ്രേഡിതം കലര്‍ന്നിടും ദശാന്തരേ ജന്തുക്കള്‍ ഭക്ഷിച്ച് കാഷ്ഠിച്ച് പോകിലാം വെന്തുവെണ്ണീറായ് ചമഞ്ഞ് പോയീടീലാം മണ്ണിന്നു കീഴായ് കൃമികളായ് പോകിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം കാവ്യ ഭാഗം വിശകലനം ചെയ്ത് എഴുത്തച്ഛന്റെ കാവ്യ ഭാഷയുടെ സവിശേഷതകളെക്കുറിച്ച് കുറിപ്പ് എഴുതുക എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഒരു ഭാഗമാണ് ലക്ഷ്മണ സാന്ത്വനം . പാഠഭാഗത്ത് എഴുത്തച്ഛന്റെ കാവ്യ ഭാഷയുടെ പ്രത്യേകതകള്‍ മനസ്സിലാക്കാവുന്നതാണ് . ഈ ഭാഗത്ത് എഴുത്തച്ഛന്‍ അഹം എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് നമുക്ക് കാണാന്‍ കഴിയും . ബ്രാഹ്മണോഹം , നരേന്ദ്രോഹം , ആഢ്യോഹം എന്നിങ്ങനെ വിഭക്തി പ്രത്യയങ്ങളോടുകൂടിയ സംസ്‍കൃത പദങ്ങളാണ് എഴുത്തച്ഛന്‍ ഉപയോഗിച്ചിരിക്കുന്നത് . നരേന്ദ്രോഹമാഢ്യോഹം എന്നിങ്ങനെ ദീര്‍ഘങ്ങളായ സമസ്ത പദങ്ങള്‍ എഴുത്തച്ഛന്‍ ഉപയോഗിച്ചിരിക്കുന്നു . ഭാവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം പ്രയോഗങ്ങള്‍ . ഈരടികളില്‍ രണ്ടാമത്തെ അക്ഷരം ആവര്‍ത്തിക്കുന്നത് കാവ്യ ഭംഗി വര്‍ദ്ധിപ്പിക്കുവാന്‍ വ...
ചോദ്യോത്തരം
- Get link
- X
- Other Apps
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലയു - മെത്രയും ചഞ്ചലമാലയ സംഗമം ഈ വരികളിലെ സാദൃശ്യ കല്പനകളുടെ സവിശേഷതകള്‍ വിവരിക്കുക ? എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഒരു ഭാഗമാണ് ലക്ഷ്മണ സാന്ത്വനം . ജീവിതത്തിന്റെ നശ്വരതയെപ്പറ്റി എഴുത്തച്ഛന്‍ ഇവിടെ സൂചിപ്പിക്കുന്നു . കുടുംബത്തിലെ കൂടിച്ചേരലിന്റെ സ്ഥിരതയില്ലായ്മയെപ്പറ്റിയാണ് ഈ വരികളിലുടെ കവി നമ്മെ ബോധിപ്പിക്കുന്നത് . ക്ഷീണിച്ച വഴിയാത്രികര്‍ സത്രത്തില്‍ ഒത്ത് ചേര്‍ന്ന് പിറ്റേ ദിവസം എങ്ങോട്ടോ പോകുന്നതുപോലെ , നദിയിലൂടെ ഒഴുകിപ്പോകുന്ന തടിക്കഷ്ണങ്ങള്‍ക്ക് തുല്യമാണ് കുടുംബത്തിലെ കൂടിച്ചേരല്‍ . സത്രത്തില്‍ ഒത്ത് ചേരുന്ന വഴിയാത്രികര്‍ പിന്നീട് ഒത്ത് ചേരുമെന്ന് ചിന്തിക്കുവാന്‍ കഴിയുകയില്ല . ഈ ഒത്ത് ചേരല്‍ സ്ഥിരമല്ലാത്തതും യാദൃശ്ചികവുമാണ് . നദിയുടെ ഒഴുക്കും കാറ്റും തടിക്കഷ്ണങ്ങളെ നിയന്ത്രിക്കുന്നു . നദിക്കൊപ്പം ചലിക്കുക മാത്രമാണ് തടിക്കഷ്ണം ചെയ്യുന്നത് . ലോകമാകുന്ന പെരുവഴിയമ്പലത്തില്‍ വന്...
ചോദ്യോത്തരം
- Get link
- X
- Other Apps
ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ കാലാഹിനാപരിഗ്രസ്തമാംലോകവു- മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു കാലാഹി എന്ന പ്രയോഗത്തിന്റെ ഔചിത്യമെന്ത്? എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഒരു ഭാഗമാണ് ലക്ഷ്മണ സാന്ത്വനം. ശ്രീരാമ പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ് കുപിതനായ ലക്ഷ്മണനെ ശ്രീരാമന്‍ ആശ്വസിപ്പിക്കുന്നതാണ് പാഠഭാഗം. ലോകത്തില്‍ ലഭിക്കുന്ന സുഖങ്ങള്‍ക്ക് പിന്നാലെ പായുന്നവരെ പാമ്പിന്റെ വായിലകപ്പെട്ടിട്ടും ഭക്ഷണം തേടുന്ന തവളയോട് എഴുത്തച്ഛന്‍ ഉപമിച്ചിരിക്കുന്നു.മരണത്തിന്റെ വായിലകപ്പെട്ടിട്ടും തവളയുടെ ആഹാരത്തോടുള്ള ആഗ്രഹം അവസാനിച്ചിട്ടില്ല. പാമ്പ് വളരെ പതുക്കെ വിഴുങ്ങുന്നതിനാല്‍ തവള അത് അറിയുന്നില്ല. മനുഷ്യന്റെ അവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല എന്ന് കാലാഹി എന്ന പദം കൊണ്ട് എഴുത്തച്ഛന്‍ സൂചിപ്പിക്കുന്നു.കാലാഹി എന്നാല്‍ കാലമാകുന്ന പാമ്പ് എന്ന് അര്‍ത്ഥം.കാലമാകുന്ന പാമ്പ് മനുഷ്യരെ വിഴുങ്ങിക്കൊണ്ടേയിരിക്കുന്നു. ഇതിറിയാതെ തവളകളെപ്പോലെ മനുഷ്യര്‍ ലോക സുഖങ്ങള്‍ക്ക് പിന്നാലെ പോകുന്നു. കാലാഹി എന്ന പ്രയോഗത്തിലൂടെ...
യാത്ര
- Get link
- X
- Other Apps

ഒരു വനയാത്രയുടെ ഓര്‍മ്മയ്‍ക്ക് 2019 ജൂണ്‍ മാസത്തില്‍ പത്തനംതിട്ടയിലെ തണ്ണിത്തോട്ടിലേയ്‍ക്ക് ഒരു യാത്ര പോയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് പുനലൂരിലേയ്‍ക്ക് പോകുന്ന വഴി കോന്നിയിലെത്താം. കോന്നിയില്‍ നിന്ന് തണ്ണിത്തോട്ടിലേയ്ക്കുള്ള യാത്ര കാനന പാതയിലൂടെയാണ്. വനമദ്ധ്യേ വനം വകുപ്പിന്റെ കീഴിലുള്ള കുടിലുകള്‍ ഏറെ ആകര്‍ഷകമാണ്. പുഴയോരത്ത് സ്വച്ഛമായ അന്തരീക്ഷത്തില്‍ ശാന്തമായ കുറെ നിമിഷങ്ങള്‍. കോന്നിയിലെ ഫോറസ്റ്റ് ഓഫീസില്‍ പണം അടച്ച് കുടിലില്‍ താമസിക്കാന്‍ അനുവാദം നേടാം.