ബ്രാഹ്മണോഹം
നരേന്ദ്രോഹമാഢ്യോഹമെ-
ന്നാമ്രേഡിതം
കലര്‍ന്നിടും ദശാന്തരേ
ജന്തുക്കള്‍
ഭക്ഷിച്ച് കാഷ്ഠിച്ച് പോകിലാം
വെന്തുവെണ്ണീറായ്
ചമഞ്ഞ് പോയീടീലാം
മണ്ണിന്നു
കീഴായ് കൃമികളായ് പോകിലാം
നന്നല്ല
ദേഹം നിമിത്തം മഹാമോഹം
കാവ്യ
ഭാഗം വിശകലനം ചെയ്ത് എഴുത്തച്ഛന്റെ
കാവ്യ ഭാഷയുടെ സവിശേഷതകളെക്കുറിച്ച്
കുറിപ്പ്
എഴുതുക
എഴുത്തച്ഛന്റെ
അധ്യാത്മരാമായണം കിളിപ്പാട്ടിലെ
ഒരു ഭാഗമാണ് ലക്ഷ്മണ സാന്ത്വനം.
പാഠഭാഗത്ത്
എഴുത്തച്ഛന്റെ കാവ്യ ഭാഷയുടെ
പ്രത്യേകതകള്‍ മനസ്സിലാക്കാവുന്നതാണ്.
ഈ
ഭാഗത്ത് എഴുത്തച്ഛന്‍ അഹം
എന്ന വാക്ക് ആവര്‍ത്തിച്ച്
ഉപയോഗിക്കുന്നത് നമുക്ക്
കാണാന്‍ കഴിയും.
ബ്രാഹ്മണോഹം,
നരേന്ദ്രോഹം,
ആഢ്യോഹം
എന്നിങ്ങനെ വിഭക്തി
പ്രത്യയങ്ങളോടുകൂടിയ
സംസ്‍കൃത പദങ്ങളാണ്
എഴുത്തച്ഛന്‍ ഉപയോഗിച്ചിരിക്കുന്നത്
.നരേന്ദ്രോഹമാഢ്യോഹം
എന്നിങ്ങനെ ദീര്‍ഘങ്ങളായ
സമസ്ത പദങ്ങള്‍ എഴുത്തച്ഛന്‍
ഉപയോഗിച്ചിരിക്കുന്നു.
ഭാവത്തിന്റെ
ഗൗരവം വര്‍ദ്ധിപ്പിക്കാനാണ്
ഇത്തരം പ്രയോഗങ്ങള്‍.
ഈരടികളില്‍
രണ്ടാമത്തെ അക്ഷരം ആവര്‍ത്തിക്കുന്നത്
കാവ്യ ഭംഗി വര്‍ദ്ധിപ്പിക്കുവാന്‍
വേണ്ടിയാണ്.ജന്തുക്കള്‍,
വെന്ത്
എന്നിവ ഇതിന് ഉദാഹരണമാണ്.
പോകിലാം
പോയീടിലാം എന്നീ പ്രയോഗങ്ങള്‍
കാവ്യസുഖം നല്‍കുന്നവായാണ്.
Comments
Post a Comment