ചോദ്യോത്തരം

ചക്ഷ‍ുശ്രവണ ഗളസ്ഥമാം ദര്‍ദ്ദ‍ുരം
ഭക്ഷണത്തിനപേക്ഷിക്ക‍ുന്നത‍ുപോലെ
കാലാഹിനാപരിഗ്രസ്തമാംലോകവ‍ു-
മാലോല ചേതസാ ഭോഗങ്ങള്‍ തേ‍‍ട‍ുന്ന‍ു
കാലാഹി എന്ന പ്രയോഗത്തിന്റെ ഔചിത്യമെന്ത്?
    എഴ‍ുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഒര‍ു ഭാഗമാണ് ലക്ഷ്മണ സാന്ത്വനം. ശ്രീരാമ പട്ടാഭിഷേകം മ‍ുടങ്ങിയതറിഞ്ഞ് ക‍ുപിതനായ ലക്ഷ്മണനെ ശ്രീരാമന്‍ ആശ്വസിപ്പിക്ക‍ുന്നതാണ് പാഠഭാഗം.
    ലോകത്തില്‍ ലഭിക്ക‍ുന്ന സ‍ുഖങ്ങള്‍ക്ക് പിന്നാലെ പായ‍ുന്നവരെ പാമ്പിന്റെ വായിലകപ്പെട്ടിട്ട‍ും ഭക്ഷണം തേട‍ുന്ന തവളയോട് എഴുത്തച്ഛന്‍ ഉപമിച്ചിരിക്ക‍ുന്ന‍ു.മരണത്തിന്റെ വായിലകപ്പെട്ടിട്ട‍ും തവളയ‍ുടെ ആഹാരത്തോട‍ുള്ള ആഗ്രഹം അവസാനിച്ചിട്ടില്ല. പാമ്പ് വളരെ പത‍ുക്കെ വിഴ‍ുങ്ങ‍ുന്നതിനാല്‍ തവള അത് അറിയ‍ുന്നില്ല. മന‍ുഷ്യന്റെ അവസ്ഥയ‍ും ഇതില്‍ നിന്ന് ഭിന്നമല്ല എന്ന് കാലാഹി എന്ന പദം കൊണ്ട് എഴ‍ുത്തച്ഛന്‍ സ‍ൂചിപ്പിക്ക‍ുന്ന‍ു.കാലാഹി എന്നാല്‍ കാലമാക‍ുന്ന പാമ്പ് എന്ന് അര്‍ത്ഥം.കാലമാക‍ുന്ന പാമ്പ് മന‍ുഷ്യരെ വിഴ‍ുങ്ങിക്കൊണ്ടേയിരിക്ക‍ുന്ന‍ു. ഇതിറിയാതെ തവളകളെപ്പോലെ മന‍ുഷ്യര്‍ ലോക സ‍ുഖങ്ങള്‍ക്ക് പിന്നാലെ പോക‍ുന്ന‍ു. കാലാഹി എന്ന പ്രയോഗത്തില‍ൂടെ സാധാരണക്കാരായ ജനങ്ങള‍ുടെ നിത്യജീവിത്തില്‍ അവര്‍ കണ്ടിട്ട‍ുള്ള പാമ്പിന്റേയ‍ും തവളയ‍ുടേയ‍ും സാദ‍ൃശ്യത്തില‍ൂടെ ജീവിതത്തിന്റെ തത്വചിന്താപരമായ കാര്യങ്ങള്‍ കവി അവതരിപ്പിച്ചരിക്ക‍ുന്ന‍ു.




Comments

Popular posts from this blog