ക്ലാസ്സ്
-
10 കേരളപാഠാവലി
-
ലക്ഷ്മണസാന്ത്വനം
ക്രോധാവേശത്താല്‍
ലോകനാശത്തിനൊരുങ്ങിയ
ലക്ഷ്മണനെ ശ്രീരാമന്‍
സാന്ത്വനിപ്പിക്കുന്നത്
എങ്ങനെ?
എഴുത്തച്ഛന്റെ
അധ്യാത്മരാമായണത്തിലെ ഒരു
ഭാഗമാണ് ലക്ഷ്മണസാന്ത്വനം.
ശ്രീരാമന്റെ
പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ
ലക്ഷ്മണന്‍ കോപാകുലാനാകുന്നു.
അനുജനായ
ലക്ഷ്മണനെ ശ്രീരാമന്‍
മനഃശാസ്ത്രപരമായ സമീപനത്തിലൂടെ
ആശ്വസിപ്പിക്കുവാന്‍
ശ്രമിക്കുന്നു.
ശ്രീരാമന്‍
അനുജനായ ലക്ഷ്മണനെ വിളിക്കുന്നത്
മൂന്ന് വാക്കുകളാണ്
ഉപയോഗിക്കുന്നത്.
വത്സ,
സൗമിത്ര,
കുമാര.
വത്സ
എന്നാല്‍ വാത്സല്യം ഉള്ളവനെ
എന്നര്‍ത്ഥം.
ലക്ഷ്മണന്
ശ്രീരാമനോടുള്ള സ്‍നേഹത്തിന്റെ
കൂടുതല്‍ ആണ് ഈ രീതിയില്‍
പ്രതികരിക്കാന്‍
പ്രേരിപ്പിക്കുന്നതെന്ന്
ശ്രീരാമന്‍ അംഗീകരിക്കുന്നു.
കോപാകുലാനായി
നില്‍ക്കുന്ന ലക്ഷ്മണനെ
അംഗീകരിച്ചുകൊണ്ട് തന്നെ
തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാനാണ്
ശ്രീരാമന്‍ ശ്രമിക്കുന്നത്.
തുടര്‍ന്ന്
സൗമിത്രേ എന്ന് വിളിക്കുന്നു.
സൗമിത്ര
എന്നാല്‍ സുമിത്രയുടെ
മകന്‍ എന്ന് അര്‍ത്ഥം.
സുമിത്രയെപ്പോലെ
ബഹുമാനിതയായ അമ്മയുടെ
മകന്‍ ഈ രീതിയില്‍ പെരുമാറുന്നത്
ശരിയായ രീതിയല്ല എന്ന്
ശ്രീരാമന്‍ വെളിപ്പെടുത്തുന്നു.
മാതാപിതാക്കളുടെ
അന്തസ്സിനും അഭിമാനത്തിനും
യോജിച്ച രീതിയില്‍ പെരുമാറുക
എന്നത് എല്ലാ മക്കളുടേയും
കടമയാണെന്ന് ലക്ഷ്മണനെ
ശ്രീരാമന്‍ പറഞ്ഞ്
മനസ്സിലാക്കിക്കൊടുക്കുന്നു.
തുടര്‍ന്ന്
കുമാര എന്നാണ് വിളിക്കുന്നത്.
കുമാര
എന്നാല്‍ കൗമാരത്തില്‍ ഉള്ളവനേ
എന്ന് അര്‍ത്ഥം.
ലക്ഷ്മണന്റെ
എടുത്ത് ചാട്ടം ലക്ഷ്മണന്റെ
പ്രായത്തിന്റെ പ്രശ്നം
ആണെന്നും മുതിര്‍ന്നവര്‍
അത് ക്ഷമിക്കണമെന്നും
ശ്രീരാമന്‍ ബോധ്യപ്പെടുത്തുന്നു.
മത്സരം
വെടിയണം എന്ന ഉപദേശം ശ്രീരാമന്‍
നല്‍കുന്നു.
ജിവിത്തിന്റെ
നശ്വരതയെപ്പറ്റി ഉദാഹരണങ്ങളിലുടെ
വെളിപ്പെടുത്തി ശ്രീരാമന്‍
ലക്ഷ്മണനെ സാന്ത്വനിപ്പിക്കുന്നു.
ക്രോധം
പരിത്യജിക്കേണം ബുധജനം.
എഴുത്തച്ഛന്റെ
ഈ ഉപദേശത്തിന്റെ കാലിക പ്രസക്തി
കണ്ടെത്തി മുഖപ്രസംഗം
തയ്യാറാക്കുക.
കോപം
അറിവില്ലായ്മയുടെ ലക്ഷണം
പതിനാറാം
നുറ്റാണ്ടില്‍ ജിവിച്ചിരുന്ന
എഴുത്തച്ഛന്റെ കൃതിയാണ്
അധ്യാത്മരാമായണം കിളിപ്പാട്ട്.
ഇതിലെ
ഒരു ഭാഗമാണ് ലക്ഷ്മണസാന്ത്വനം.
ശ്രീരാമന്റെ
പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ
ലക്ഷ്മണന്‍ കോപാകുലനാകുന്നു.
ലോകനാശത്തിനൊരുങ്ങുന്ന
ലക്ഷ്മണനെ ശ്രീരാമന്‍
ശാന്തനാക്കുന്നതാണ്
ലക്ഷ്മണസാന്ത്വനം.
എഴുത്തച്ഛന്‍
നല്‍കുന്ന ഏക്കാലത്തും
പ്രസക്തമായ ഉപദേശമാണ് ക്രോധം
പരിത്യജിക്കേണം ബുധജനം
എന്നത്.
അറിവുള്ളവര്‍
കോപത്തെ ഉപേക്ഷിക്കണം.
കോപത്തെ
ഒഴിവാക്കാന്‍ കഴിയുന്നവരാണ്
ബുധജനം അല്ലെങ്കില്‍
അറിവുള്ളവര്‍.
കാമം,
ക്രോധം
,ലോഭം,
മോഹം,
മദം
,
മാത്സര്യം
എന്നിവാണ് മനുഷ്യന്റെ
ശത്രുക്കള്‍.
ഒരു
മനുഷ്യന്റെ മോക്ഷത്തിന്
ഏറ്റവും തടസ്സമായി നില്‍ക്കുന്നത്
കോപമാണെന്ന് എഴുത്തച്ഛന്‍
ഇവിടെ വ്യക്തമാക്കുന്നു.
കോപത്തിന്
അടിമപ്പെട്ട് മനുഷ്യന്‍
തന്റെ മാതാപിതാക്കളേയും
സഹോരങ്ങളേയും കൂട്ടൂകാരേയും
ഭാര്യയേയും കൊല്ലുന്നു.
ദേഷ്യപ്പെട്ട്
പറയുന്ന വാക്കുകള്‍ പിന്നീടി
മനോദുഃഖത്തിന് കാരണമാകും.
ഓരോ
മനുഷ്യന്റേയും വ്യകിതിത്വത്തെ
ഇല്ലാതാക്കുന്നതാണ് കോപമെന്ന്
എഴുത്തച്ഛന്‍ നമ്മെ
ഓര്‍മ്മിപ്പിക്കുന്നു.
എഴുത്തച്ഛന്റെ
ഉപദേശങ്ങള്‍ ഈ കാലത്തും
പ്രസക്തമാണെന്ന് ജീവിതാനുഭവങ്ങളില്‍
നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
വാര്‍ത്താമാധ്യമങ്ങളില്‍
നിറയുന്ന വാര്‍ത്തകളില്‍
നിന്ന് കോപം മനുഷ്യരില്‍
സൃഷ്ടിക്കുന്ന പ്രശ്നങ്ങളെപ്പറ്റി
നമുക്ക് മനസ്സിലാക്കുവാന്‍
കഴിയുന്നതാണ്.
കോപം
ഉപേക്ഷിക്കുന്നവനാണ്
അറിവുള്ളവന്‍ എന്ന് എഴുത്തച്ഛന്‍
പറഞ്ഞതില്‍ നിന്ന് ഒരുവന്റെ
അറിവ് അവന്റെ പഠനത്തിന്റെ
ആകെത്തുകയല്ല മറിച്ച് അവന്റെ
വ്യക്തിത്വമാണെന്ന് എഴുത്തച്ഛന്‍
നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മനുഷ്യന്റെ
ശത്രുക്കള്‍ മറ്റുള്ളവരല്ല
മറിച്ച് അവന്റെ തന്നെ ഉള്ളിലുള്ള
ദോഷങ്ങളാണെന്ന് എഴുത്തച്ഛന്‍
സംശയത്തിന് ഇടയില്ലാതെ
വ്യക്തമാക്കുന്നു.
മനുഷ്യന്റെ
ഉള്ളിലുള്ള ഷഡ്ദോഷങ്ങളെ
ഇല്ലായ്മ ചെയ്യുവാനുള്ള
വിദ്യയാണ് യഥാര്‍ത്ഥ വിദ്യയെന്ന്
എഴുത്തച്ഛന്‍ നമ്മെ
ഓര്‍മ്മപ്പെടുത്തുന്നു.
മനുഷ്യന്‍
എക്കാലവും നേരിടുന്ന ഒരു
പ്രശ്നമാണ് കോപം.
കോപം
മനുഷ്യന്റെ വ്യക്തിത്വത്തെ
വികലമാക്കുകയും ചെയ്യുന്നു.കോപത്തെ
ഒഴിവാക്കാന്‍ പറ്റുന്ന
വിദ്യകള്‍ അഭ്യസിക്കണമെന്നാണ്
എഴുത്തച്ഛന്‍ നമ്മെ
ഓര്‍മ്മിപ്പിക്കുന്നത് .
അതിനായി
വക്തിത്വവികസനത്തിനുള്ള
മാര്‍ഗ്ഗങ്ങള്‍ പാഠ്യപദ്ധതിയുടെ
ഭാഗമായി മാറ്റേണ്ടതാണ്.യോഗ,
ധ്യാനം
,
സര്‍ഗ്ഗാത്മകമായ
കുട്ടായ്മകള്‍ എന്നിവയെല്ലാം
കോപത്തെ നിയന്ത്രിക്കാന്‍
സഹായിക്കും.
ഒരു
വ്യക്തിയെന്ന നിലയില്‍
മറ്റുള്ളവര്‍ക്ക് കോപം
ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍
കഴിവതും ഇല്ലാതാക്കാന്‍
ശ്രമിക്കേണ്ടതുണ്ട്.
ഒരു
വ്യക്തിയുമായി കോപിക്കേണ്ട
സാഹചര്യം ഉണ്ടാകുന്ന പക്ഷം
ആ വ്യക്തിയുമായി നമുക്കള്ള
ബന്ധത്തെപ്പറ്റി ആലോചിക്കുന്നതും
ആ വ്യക്തി മുമ്പ് നമുക്ക്
ചെയ്തിട്ടുള്ള നന്മകളെപ്പറ്റി
ഓര്‍ക്കുന്നതും നന്നയിരിക്കും.
ഒരു
തര്‍ക്കം ഉണ്ടാകുന്ന പക്ഷം
ആ സാഹചര്യത്തില്‍ നിന്ന്
അല്പസമയം മാറിനില്‍ക്കുന്നതും
പിന്നീട് അതിനെപ്പറ്റി
ആലോചിച്ച് മറുപടി പറയുന്നതും
നമുക്ക് പിന്‍തുടരാന്‍
കഴിയുന്ന മാര്‍ഗ്ഗമാണ്.
കോപം
ഉപേക്ഷിച്ച് നമുക്ക്
അറിവുള്ളവരാകാം.
ലക്ഷ്മണസാന്ത്വനം
എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തി
എഴുത്തച്ഛന്റെ ഭാഷാപ്രയോഗം,
കാവ്യകല്പനകള്‍
എന്നിവയെപ്പറ്റി വിവരിക്കുക.
എഴുത്തച്ഛന്റെ
അധ്യാത്മരാമായണം കിളിപ്പാട്ടിലെ
ഒരു ഭാഗമാണ് ലക്ഷ്മണസാന്ത്വനം.
ശ്രീരാമ
പട്ടാഭിഷേകം മുടങ്ങിയപ്പോള്‍
കോപാകുലനായ ലക്ഷ്മണനെ
ശ്രീരാമന്‍ ശാന്തനാ
ക്കുന്നതാണ്
പാഠഭാഗം.
ഏറ്റവും
ഗൗരവമുള്ള ഒരു ജീവിത
സാഹചര്യത്തെപ്പറ്റിയാണ്
എഴുത്തച്ഛന്‍ ഇവിടെ
വിവരിക്കുന്നത്.
കോപാകുലനായി
നില്‍ക്കുന്ന ലക്ഷ്മണനെ
ആശ്വസിപ്പിക്കൂവാന്‍
ശ്രീരാമന്‍ ശ്രമിക്കുന്നു.
കവിതാ
ഭാഗത്ത് ഭാവഗൗരവത്തിന് വേണ്ടി
ദീര്‍ഘമായ സമസ്ത പദങ്ങള്‍
എഴുത്തച്ഛന്‍ ഉപയോഗിച്ചിട്ടുണ്ട്.
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദു,
ചക്ഷുശ്രവണഗളസ്ഥമാം
ദര്‍ദ്ദുരം,
പുത്രമിത്രാര്‍ഥകളത്രാദിസംഗമം,
ത്വങ്മാസംരക്താസ്ഥിവിണ്‍മുത്രരേതസ്സ്,
കാമക്രോധലോഭമോഹാദികള്‍,
മാതാപിതൃഭ്രാതൃമിത്രസഖികള്‍
എന്നിവ ഇതിന് ഉദാഹരണമാണ്.വിഭക്തി
പ്രത്യയങ്ങളോടുകൂടി
സംസ്‍കൃത പദങ്ങള്‍ എഴുത്തച്ഛന്‍
പാഠഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്.
ബിന്ദുനാ,
കാലാഹിനാ,
ചേതസ്സാ,
രോഷേണ,
നദ്യം,
ദേഹാഭിമാനിനാം,
ബ്രാഹ്മണോഹം,
നരേന്ദ്രോഹം,
ആഢ്യോഹം,
രേതസ്സാം
എന്നിവ ഇതിന് ഉദാഹരണമാണ്.
കേള്‍വിക്കാരനെ
സംബോധന ചെയ്യുന്ന ക്രിയാപദങ്ങള്‍
എഴുത്തച്ഛന്‍ ആവര്‍ത്തിച്ച്
പാഠഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്.
നീ
കേള്‍ക്കണം,
കേള്‍ക്ക
നീ,
ഓര്‍ക്ക
നീ,
അറികെടോ,
നിരൂപിക്ക
ലക്ഷ്മണാ,
അറിക
നീ,
കേള്‍
എന്നിവ ഉദാഹരണം.
ഈരടികളില്‍
രണ്ടാമത്തെ അക്ഷരം ആവര്‍ത്തിച്ച്
വരുന്നുണ്ട്.
വത്സ-
മത്സരാദ്യം,
നിന്നുടെ-മുന്നമേ,എന്നെക്കുറിച്ച്
-
നിന്നോളമില്ല,
ദൃശ്യമായുള്ള
– വിശ്വം,
കാലാഹിന
– ആലോല ചേതസ്സാ എന്നിവ
ഉദാഹരണങ്ങളാണ്.
കാവ്യകല്പനകളുടെ
ചില പ്രത്യേകതകള്‍ ഈ പാഠഭാഗത്ത്
നമുക്ക് കാണാന്‍
കഴിയും.
നിത്യ
ജീവിത്തില്‍ സാധാരണക്കാരായ
അളുകള്‍ക്ക് മനസ്സിലാകാന്‍
തരത്തിലുള്ള സാദൃശ്യ
കല്പനകളാണ് എഴുത്തച്ഛന്‍
ഉപയോഗിച്ചിരിക്കുന്നത്.
ഭോഗങ്ങളെ
ക്ഷണപ്രഭയോ
ടും
മര്‍ത്യജന്മത്തിന്റെ നശ്വരതയെ
ചുട്ടുപഴുത്ത ലോഹത്തില്‍
വീഴുന്ന വെള്ളത്തുള്ളികളോ
ടും
എഴുത്തച്ഛന്‍
സാദൃശ്യപ്പെടുത്തിയിരിക്കുന്നു.കാലാഹി
എന്ന പ്രയോഗത്തിലുടെ
അദൃശ്യമായ സമയത്തെ കാലമാകുന്ന
പാമ്പ് എന്ന പറഞ്ഞുകൊണ്ട്
ദൃശ്യവല്ക്കരിക്കുവാന്‍
എഴുത്തച്ഛന് കഴിഞ്ഞിട്ടുണ്ട്.വീടുകളിലെ
കുടിച്ചേരലുകളെ പെരുവഴയമ്പലത്തിലെ
കൂട്ടായ്മകളോടാണ് എഴുത്തച്ഛന്‍
തുലനപ്പെടുത്തിയിരിക്കുന്നത്.
കുടുംബജീവിത്തെ
വെള്ളത്തിലൂടെ ഒഴുകുന്ന
തടിക്കഷ്ണത്തോടും
താരതമ്യപ്പെടുത്തിയിട്ടുണ്ട്.ഇവയെല്ലാണ്
പാഠഭാഗത്തെ കാവ്യപരമായ
സവിശേഷതകള്‍
Comments
Post a Comment