ചോദ്യോത്തരം


പാന്ഥര്‍ പെര‍ുവഴിയമ്പലം തന്നിലേ
താന്തരായ് ക‍ൂടി വിയോഗം വര‍ുമ്പോലെ
നദ്യാമൊഴ‍ുക‍ുന്ന കാഷ്ഠങ്ങള്‍ പോലയ‍ു-
മെത്രയ‍ും ചഞ്ചലമാലയ സംഗമം
ഈ വരികളിലെ സാദ‍ൃശ്യ കല്പനകള‍ുടെ സവിശേഷതകള്‍ വിവരിക്ക‍ുക?

    എഴ‍ുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഒര‍ു ഭാഗമാണ് ലക്ഷ്മണ സാന്ത്വനം.
ജീവിതത്തിന്റെ നശ്വരതയെപ്പറ്റി എഴ‍ുത്തച്ഛന്‍ ഇവിടെ സ‍ൂചിപ്പിക്ക‍ുന്ന‍ു.

   ക‍ുട‍ുംബത്തിലെ ക‍ൂടിച്ചേരലിന്റെ സ്ഥിരതയില്ലായ്മയെപ്പറ്റിയാണ് ഈ വരികളില‍ുടെ കവി നമ്മെ ബോധിപ്പിക്ക‍ുന്നത്. ക്ഷീണിച്ച വഴിയാത്രികര്‍ സത്രത്തില്‍ ഒത്ത് ചേര്‍ന്ന് പിറ്റേ ദിവസം എങ്ങോട്ടോ പോക‍ുന്നത‍ുപോലെ, നദിയില‍ൂടെ ഒഴ‍ുകിപ്പോക‍ുന്ന തടിക്കഷ്ണങ്ങള്‍ക്ക് ത‍ുല്യമാണ് ക‍ുട‍ുംബത്തിലെ ക‍ൂടിച്ചേരല്‍. സത്രത്തില്‍ ഒത്ത് ചേര‍ുന്ന വഴിയാത്രികര്‍ പിന്നീട് ഒത്ത് ചേര‍ുമെന്ന് ചിന്തിക്ക‍ുവാന്‍ കഴിയ‍ുകയില്ല. ഈ ഒത്ത് ചേരല്‍ സ്ഥിരമല്ലാത്തത‍ും യാദ‍ൃശ്ചികവ‍ുമാണ്. നദിയ‍ുടെ ഒഴ‍ുക്ക‍ും കാറ്റ‍ും തടിക്കഷ്ണങ്ങളെ നിയന്ത്രിക്ക‍ുന്ന‍ു. നദിക്കൊപ്പം ചലിക്ക‍ുക മാത്രമാണ് തടിക്കഷ്ണം ചെയ്യ‍ുന്നത്. ലോകമാക‍ുന്ന പെര‍ുവഴിയമ്പലത്തില്‍ വന്ന‍ു പോക‍ുന്ന യാത്രക്കാര്‍ മാത്രമാണ് മന‍ുഷ്യ ജീവിതങ്ങള്‍. നദിയിലൊഴ‍ുക‍ുന്ന തടിക്കഷ്ണം പോലെ ഏതോ ശക്തികള്‍ മന‍ുഷ്യ ജീവിതങ്ങലെ നിയന്ത്രിക്ക‍ുന്ന‍ു
 
   മന‍ുഷ്യ ജിവിതത്തിന്റെ അസ്ഥിരതയെ കാണിക്ക‍ുവാന്‍ വഴിയമ്പലത്തിലെ ക്ഷീണിച്ച യാത്രക്കാരെയ‍ും ജീവിതത്തിന്റെ പോക്കിനെ കാണിക്ക‍ുവാന്‍ നദിയില‍ൂടെ ഒഴ‍ുക‍ുന്ന തടിക്കഷ്ണങ്ങളേയ‍ും കല്പനകളായി എഴ‍ുത്തച്ഛന്‍ ഉപയോഗിച്ചിരിക്ക‍ുന്ന‍ു. ഈ രണ്ട് കല്പനകള‍ും സാധാരണക്കാരായ മന‍ുഷ്യര‍ുടെ നിത്യ ജീവിതവ‍ൂമായി വളരെ ബന്ധപ്പെട്ടതാണ്. ആശയ വ്യക്തതയ്‍ക്കായി ചിരപരിചിതമായ ഒന്നിലേറെ ഉദാഹരണങ്ങള്‍ എഴ‍ുത്തച്ഛന്‍ ഉപയോഗിച്ചിരിക്ക‍ുന്ന‍ു.

Comments

Popular posts from this blog

ചോദ്യോത്തരം