Posts

Showing posts from July, 2019

ക‍ുട്ടവഞ്ചിയില്‍ ഒര‍ു ഉല്ലാസ യാത്ര

ക‍ുട്ടവഞ്ചിയില്‍ ഒര‍ു ഉല്ലാസ യാത്ര   കോന്നിയില്‍ നിന്ന് തണ്ണിത്തോട്ടിലേയ്‍ക്ക‍ുള്ള യാത്രാ മദ്ധ്യേ ക‍ുട്ടവഞ്ചിയില്‍ യാത്ര ചെയ്യ‍ുവാന‍ുള്ള സൗകര്യമ‍ുണ്ട്. നാല് പേര്‍ക്ക് കയറാവ‍ുന്ന വഞ്ചി യാത്രയ്‍ക്ക് 500 ര‍ൂപയോളം ചെലവ് വര‍ും. സ‍ുരക്ഷാ ക്രമീകരണങ്ങളോടെയാണ് യാത്ര.

യാത്ര

Image
ഒര‍ു വനയാത്രയ‍ുടെ ഓര്‍മ്മയ്‍ക്ക്       2019 ജ‍ൂണ്‍ മാസത്തില്‍ പത്തനംതിട്ടയിലെ തണ്ണിത്തോട്ടിലേയ്‍ക്ക് ഒര‍ു യാത്ര പോയിര‍ുന്ന‍ു. പത്തനംതിട്ടയില്‍ നിന്ന് പ‍ുനല‍ൂരിലേയ്‍ക്ക് പോക‍ുന്ന വഴി കോന്നിയിലെത്താം. കോന്നിയില്‍ നിന്ന് തണ്ണിത്തോട്ടിലേയ്ക്ക‍ുള്ള യാത്ര കാനന പാതയില‍ൂടെയാണ്. വനമദ്ധ്യേ വനം വക‍ുപ്പിന്റെ കീഴില‍ുള്ള ക‍ുടില‍ുകള്‍ ഏറെ ആകര്‍ഷകമാണ്. പ‍ുഴയോരത്ത് സ്വച്ഛമായ അന്തരീക്ഷത്തില്‍ ശാന്തമായ ക‍ുറെ നിമിഷങ്ങള്‍. കോന്നിയിലെ ഫോറസ്റ്റ് ഓഫീസില്‍ പണം അടച്ച് ക‍ുടിലില്‍ താമസിക്കാന്‍ അന‍ുവാദം നേടാം.